ജില്ലയില്‍ ഇന്ന് 801 പേര്‍ രോഗമുക്തരായി.
കൊല്ലം: ജില്ലയില്‍ ഇന്ന് 801 പേര്‍ രോഗമുക്തരായി. 192 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്ബര്‍ക്കം വഴി 190 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 35 പേര്‍ക്കാണ് രോഗബാധ. കടവൂര്‍-നാല്, മുണ്ടയ്ക്കല്‍, അയത്തില്‍, കാവനാട്, പള്ളിമുക്ക്, രാമന്‍കുളങ്ങര ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ നാലുവീതവും കൊട്ടാരക്കര, കരുനാഗപ്പള്ളി പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍.ഗ്രാമപഞ്ചായത്തില്‍ മൈലം, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ 13 വീതവും പൂയപ്പള്ളി-എട്ട്, തെ•ല-ഏഴ്, പിറവന്തൂര്‍, ചിറക്കര പ്രദേശങ്ങളില്‍ ആറുവീതവും ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍, ഇളമ്ബള്ളൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും മൈനാഗപ്പള്ളി, പനയം, പട്ടാഴി, ചവറ ഭാഗങ്ങളില്‍ നാലുവീതവും ശൂരനാട് നോര്‍ത്ത്, ശാസ്താംകോട്ട, പൂതക്കുളം, പവിത്രേശ്വരം, നെടുവത്തൂര്‍, തൊടിയൂര്‍, ഓച്ചിറ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.

No comments