Breaking News

ബിജെപി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെന്ന് സീരിയല്‍ നടന്‍ വിവേക് ഗോപന്‍

 


തൃശൂര്‍ : ബിജെപി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെന്ന് സീരിയല്‍ നടന്‍ വിവേക് ഗോപന്‍. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുള്‍പ്പടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നും വിവേക് പറഞ്ഞു.

സീരിയലിലൂടെ ശ്രദ്ധേയനായ വിവേക് ഗോപന്‍ ഇപ്പോള്‍ തൃശൂര്‍ കൊടുങ്ങല്ലൂരിലെ ഷൂട്ടിംഗ് ലോക്കേഷനിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തൃശൂരിലെത്തിയപ്പോഴാണ് വിവേകുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്ര സേവനത്തിനായി യുവാക്കള്‍ മുന്നോട്ട് വരണമെന്നാണ് വിവേകിന്‍റെ അഭിപ്രായം.

കലാ രംഗത്ത് നിന്നെത്തുന്ന തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും വിവേകിന് ആത്മവിശ്വാസമുണ്ട്.

No comments