Breaking News

കേരളത്തില്‍ വീണ്ടും ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്..!! രാജ്യസഭയിലേക്ക് ഗുലാം നബി ആസാദിനെ മത്സരിപ്പിച്ചേക്കും..!! രാജ്യ സഭയിലെ..


 ദില്ലി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിച്ചതിന് പിന്നാലെ രാജ്യസഭാ സീറ്റിലും ഞെട്ടിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിസര്‍ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെ മത്സരിപ്പിക്കാനാണ് നീക്കം. സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചവരില്‍ പ്രമുഖനാണ് ആസാദ്. ഈ മാസത്തോടെ അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിക്കുകയാണ്. ഇനി അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നാല്‍ ബിജെപിയെ നേരിടാന്‍ പാര്‍ലമെന്റില്‍ ആസാദ് വേണമെന്നാണ് സോണിയ കരുതുന്നത്.


കോണ്‍ഗ്രസിന് ആസാദിനെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കണമെങ്കില്‍ കടമ്പ ഏറെയാണ്. പക്ഷേ കെസി വേണുഗോപാലിനെ രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിച്ചത് നോക്കുമ്പോള്‍ ഇത് സാധ്യവുമാണ്. നേരത്തെ തന്നെ വേണുഗോപാലിനെ രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിച്ചത് പോലെ ഹിന്ദി ഹൃദയ ഭൂമിയിലോ മറ്റോ ഉള്ള നേതാക്കളെ കേരളത്തില്‍ മത്സരിക്കുമോ എന്ന രീതിയില്‍ കോണ്‍ഗ്രസില്‍ സംസാരമുണ്ടായിരുന്നു. ആ വാദത്തെ പൊളിക്കാനുള്ള നീക്കം കൂടിയാണിത്. നിലവില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ മാത്രമാണ് ജയസാധ്യതയുള്ള സീറ്റുള്ളത്. ഫെബ്രുവരി പതിനഞ്ചിനാണ് ആസാദിന്റെ കാലാവധി അവസാനിക്കുന്നത്.


കെപിസിസിയുമായി ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കശ്മീരില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് ആസാദ്. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിന് പിന്നാലെ അവിടെയുള്ള നിയമസഭ ഇല്ലാതായിരിക്കുകയാണ്. ഇതോടെ ആസാദിന് മറ്റൊരിടത്ത് നിന്ന് മത്സരിക്കേണ്ട അവസ്ഥയാണ്. ഏപ്രില്‍ 21ന് കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഒഴിവ് വരും. ഒരു സീറ്റ് യുഡിഎഫിന് ലഭിക്കും. ഈ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവാണ് അദ്ദേഹം. എന്നാല്‍ രാഹുല്‍ പക്ഷം ആസാദിന് ഇനിയും അവസരം നല്‍കേണ്ടെന്നാണ് വാദിക്കുന്നത്.


കേരളത്തില്‍ നിന്ന് വയലാര്‍ രവിയുടെ രാജ്യസഭാ അംഗത്വ കാലാവധിയാണ് അവസാനിക്കുന്നത്. എന്നാല്‍ കേരളത്തില്‍ പുറത്ത് നിന്നൊരു നേതാവിനെ അംഗീകരിക്കുക ബുദ്ധിമുട്ടാണ്. പി ചിദംബരത്തെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും ഇതേ എതിര്‍പ്പുണ്ടായിരുന്നു. മല്ലികാര്‍ജുന്‍ ഗാര്‍ഗെയെ മത്സരിപ്പിക്കണമെന്നാണ് ടീം രാഹുലിന്റെ ആവശ്യം. അദ്ദേഹത്തിനാണ് സാധ്യത കൂടുതല്‍. കക്ഷി നേതാവായി ഗാര്‍ഗെയെ നിയമിച്ചേക്കും. പി ചിദംബരത്തിന്റെയും ആനന്ദ് ശര്‍മയുടെയും പേരുകളും ഉയരുന്നുണ്ട്. ദിഗ് വിജയ് സിംഗാണ് പരിഗണനയിലുള്ള മറ്റൊരു നേതാവ്. ആസാദ് 1980 മുതല്‍ പാര്‍ലമെന്റ് അംഗമാണ്. രണ്ട് തവണ ലോക്‌സഭയിലേക്കും അഞ്ച് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

No comments