Breaking News

പശ്ചിമ ബംഗാളില്‍ നാളെ നടക്കുന്ന ഇടത്-കോണ്‍ഗ്രസ് റാലിയില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്മാറി

 


ദില്ലി: പശ്ചിമ ബംഗാളില്‍ നാളെ നടക്കുന്ന ഇടത്-കോണ്‍ഗ്രസ് റാലിയില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്മാറി. പശ്ചിമബംഗാളിലും കേരളത്തിലുമടക്കം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് റാലിയില്‍ നിന്ന് രാഹുല്‍ പിന്മാറിയെന്നാണ് വിവരം. മാര്‍ച്ച്‌ ഒന്ന് വരെ രാഹുല്‍ തമിഴ്നാട് സന്ദര്‍ശിക്കുമെന്നാണ് പുതിയ വിവരം.

ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒരുമിച്ചാണ് നേരിടുന്നത്. ധാരണ പ്രകാരം, 193 സീറ്റുകളിലെ 101 ല്‍ ഇടതു പാര്‍ട്ടികളും 92 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും. ബിജെപി- തൃണമൂല്‍ നേര്‍ക്കുനേര്‍ പോരാട്ടമാകും ബംഗാളിലെങ്കിലും നിര്‍ണായക സ്വാധീനമാകാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും.

No comments