Breaking News

യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി.


 തിരുവനന്തപുരം: യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി. നിലവിലെ സാഹചര്യം മനസിലാക്കി ഘടക കക്ഷികള്‍ അടക്കം വിട്ടുവീഴ്ച ചെയ്യണം. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് നിശ്ചയിക്കും. മാണി സി. കാപ്പന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണ്. മകന്‍ ചാണ്ടി ഉമ്മന്‍ ഇത്തവണ മത്സരിക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യു​​​ള്ള ച​​​ര്‍​​​ച്ച​​​യു​​​ടെ ഒ​​​രു റൗ​​​ണ്ട് കൂ​​​ടി യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി. തി​​​ങ്ക​​​ളാ​​​ഴ്ച കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് പി.​​​ജെ. ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​വു​​​മാ​​​യി ച​​​ര്‍​​​ച്ച പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം മൂ​​​ന്നി​​​ന് യു​​​ഡി​​​എ​​​ഫ് ചേ​​​ര്‍​​​ന്ന് അ​​​ന്തി​​​മ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും.

No comments