Breaking News

മു​ല്ല​പ്പ​ള്ളി ക​ണ്ണൂ​രി​ലേ​ക്ക്..?? പ​ക​രം സുധാകരൻ കെപിസിസി പ്രസിഡന്റ്..!! നിർണായക നീക്കം ഇങ്ങനെ..


  കണ്ണൂര്‍: ക​ണ്ണൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ത്തി​യേ​ക്കും.മു​ല്ല​പ്പ​ള്ളി​യെ ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ നേ​തൃ​ത്വ​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത് കെ.​സു​ധാ​ക​ര​നാ​ണെ​ന്ന് സൂ​ച​ന. മു​ല്ല​പ്പ​ള്ളി​യെ ക​ണ്ണൂ​രി​ല്‍ നി​ര്‍​ത്തി ജ​യി​പ്പി​ച്ചാ​ല്‍ പ​ക​രം മു​ല്ല​പ്പ​ള്ളി​യു​ടെ പി​ന്തു​ണ​യോ​ടെ കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ലെ​ത്തി​യേ​ക്കും. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യ​തു മു​ത​ല്‍ ത​ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ചു വ​ന്ന​യാ​ളാ​ണ് കെ.​സു​ധാ​ക​ര​ന്‍.


പ​ല​പ്പോ​ഴും മു​ല്ല​പ്പ​ള്ളി​യും സു​ധാ​ക​ര​ന് മ​റു​പ​ടി കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍, കെ.​സു​ധാ​ക​ര​നും മു​ല്ല​പ്പ​ള്ളി​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ഒ​ത്തു തീ​ര്‍​ന്നു. മു​ല്ല​പ്പ​ള്ളി​യെ ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ കെ.​സു​ധാ​ക​ര​ന്‍ പ​ര​സ്യ​മാ​യി ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ കെ.​സു​ധാ​ക​ര​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ വി​മ​ര്‍​ശി​ച്ച​പ്പോ​ഴും ‌സു​ധാ​ക​ര​ന് ആ​ദ്യം പി​ന്തു​ണ​യു​മാ​യെ​ത്തി​യ​തും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ച​തി​ല്‍ ജാ​തീ​യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും അ​ത് ക​ണ്ണൂ​ര്‍ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ശൈ​ലി​യാ​ണെ​ന്നും പ​റ​ഞ്ഞ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്ത​നാ​യ നേതാവാണ് സുധാകരൻ എന്നും പറഞ്ഞു.

No comments