Breaking News

ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

 


മലപ്പുറം : ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടി നല്‍കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കറ കളഞ്ഞ മതേതര സ്വാഭാവമുള്ള പാര്‍ട്ടിയാണ് ലീഗ്. ആ ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല. ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

No comments