Breaking News

ഇന്ത്യന്‍ ബാറ്റിങ് നിരയെ കൈപിടിച്ചുയര്‍ത്തി രോഹിത്-രഹാനെ സഖ്യം


ചെന്നൈ : 86ന് മൂന്ന് എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ കൈപിടിച്ചുയര്‍ത്തി രോഹിത്-രഹാനെ സഖ്യം. നേരത്തെ സെഞ്ച്വറി നേടിയ രോഹിത് ശര്‍മക്കൊപ്പം അര്‍ദ്ധ സെഞ്ച്വറിയുമായി ഉപനായകന്‍ രഹാനെയും ചേര്‍ന്നതോടെ ഇന്ത്യ കളിയിലേക്ക് തിരിച്ചു വരികയായിരുന്നു. ഒടുവില്‍‍ ലഭിക്കുന്ന വിവരം അനുസരിച്ച്‌ ഇന്ത്യ 230ന് മൂന്ന് എന്ന നിലയിലാണ്. രോഹിത് ശര്‍മ 150 റണ്‍സോടെയും അജിങ്ക്യ രഹാനെ 56 റണ്‍സുമായും ക്രീസിലുണ്ട്.

രോഹിത് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ച്‌ ഏഴാം ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ രഹാനെ മറുവശത്ത് നങ്കുരമിടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 146 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. നേരത്തെ ഗില്ലിനെ നഷ്ടമായ ശേഷം രോഹിത്തും പുജാരയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് നേടിയെങ്കിലും ജാക്ക് ലീച്ചിന്‍റെ പന്തില്‍ ബെന്‍ സ്റ്റോക്സ് പിടിച്ച്‌ പൂജാര പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി.

No comments