സര്‍വകലാശാല മാങ്ങാട്ടുപറമ്ബ് കാംപസില്‍ നടക്കുന്ന സിഎം @കാംപസ് പരിപാടിയിലേക്ക് പ്രതിഷേധവുമായി എംഎസ്‌എഫ് പ്രവര്‍ത്തകര്‍
കണ്ണൂര്‍: സര്‍വകലാശാല മാങ്ങാട്ടുപറമ്ബ് കാംപസില്‍ നടക്കുന്ന സിഎം @കാംപസ് പരിപാടിയിലേക്ക് പ്രതിഷേധവുമായി എംഎസ്‌എഫ് പ്രവര്‍ത്തകര്‍. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞദിവസം എംജി സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ എഴുന്നേറ്റ വിദ്യാര്‍ഥിനിയെ അപമാനിച്ച മുഖ്യമന്ത്രിയുടെ ധിക്കാരപരമായ സമീപനത്തിലും പിന്‍വാതില്‍ നിയമനം, മെറിറ്റ് അട്ടിമറി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചുമാണ് 'ചോദ്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്, വിദ്യാര്‍ഥികള്‍ തെരുവിലാണ് 'എന്ന മുദ്രാവാക്യം ഉയര്‍ത്തി മുഖ്യമന്ത്രിയുടെ വേദിയിലേക്ക് പ്രതിഷേധവുമായി നൂറുകണക്കിന് വിദ്യാര്‍ഥികളെത്തിയത്.

No comments