Breaking News

മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ പോളിയോ വാക്‌സിനുപകരം സാനിറ്റൈസര്‍ തുള്ളി നല്‍കിയതായി പരാതി

 


മുംബൈ | മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ പോളിയോ വാക്‌സിനുപകരം സാനിറ്റൈസര്‍ തുള്ളി നല്‍കിയതായി പരാതി. സാനിറ്റൈസര്‍ തുള്ളി നല്‍കിയ അഞ്ച് വയസിന്താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ആരോഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കുട്ടികളുടെ നില തൃപ്തികരമാണെന്നും അപകട ഭീഷണിയില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍, ആരോഗ്യ പ്രവര്‍ത്തകന്‍, ആശ വര്‍ക്കര്‍എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തതെന്ന് യവത്മാല്‍ ജില്ലാ കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീകൃഷ്ണ പഞ്ചാലിനെ ഉദ്ധരിച്ച്‌ വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

No comments