Breaking News

പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി ഉദ്യോഗസ്ഥതല ചര്‍ച്ച നടന്നുവെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല

 


തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി ഉദ്യോഗസ്ഥതല ചര്‍ച്ച നടന്നുവെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ആവശ്യങ്ങള്‍ അംഗീകരിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നതു വരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.

രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കാര്യത്തില്‍ വ്യക്തത വരുന്നതു വരെ സമരം തുടരാന്‍ ഉദ്യോഗാര്‍ഥികള്‍ തീരുമാനിക്കുകയായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, ഹെഡ്ക്വാര്‍ട്ടേഴ്സ് അഡീഷനല്‍ ഡിജിപി മനോജ് ഏബ്രഹാം എന്നിവരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു നിയോഗിച്ചത്.

No comments