ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ കോവിഡ് വാക്സിന്‍റെ ആദ്യ കുത്തിവെപ്പെടുത്തു.
സിഡ്നി: ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ കോവിഡ് വാക്സിന്‍റെ ആദ്യ കുത്തിവെപ്പെടുത്തു. രാജ്യത്ത് കോവിഡ് വാക്സിനേഷന്‍റെ തുടക്കമായാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്. സാധാരണ നിലയിലേക്ക് മടങ്ങുന്നതിനായുള്ള നിര്‍ണായക ചുവടുവെപ്പാണ് വാക്സിനേഷനെന്ന് സ്കോട്ട് മോറിസണ്‍ പറഞ്ഞു.
ഫൈസര്‍-ബയോണ്‍ടെക് വാക്സിനാണ് ആസ്ട്രേലിയയില്‍ നല്‍കുന്നത്. മാര്‍ച്ചോടെ 40 ലക്ഷത്തോളം പൗരന്മാര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെ ഏതാനും പേരാണ് ഏറ്റവുമാദ്യം കുത്തിവെപ്പെടുത്തത്.
കോവിഡിനെ നേരിടാന്‍ കടുത്തതും ഫലപ്രദവുമായ മാര്‍ഗങ്ങള്‍ സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ.

No comments