ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെ ഔട്ട് കണ്ടാല്‍ ഏവരും ഒന്ന് അമ്ബരക്കും
ചെന്നൈ : ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെ ഔട്ട് കണ്ടാല്‍ ഏവരും ഒന്ന് അമ്ബരക്കും. ഇംഗ്ലണ്ടിന്റെ ഭാഗ്യമെന്നോ ഇന്ത്യയുടെ നിര്‍ഭാഗ്യമെന്നോ ഒക്കെ ഈ ഔട്ടിനെ വിശേഷിപ്പിക്കാം. അങ്ങനെയൊരു പുറത്താകലായിരുന്നു പുജാരയുടെത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 50ാം ഓവറിലായിരുന്നു പുജാരയുടെ അപ്രതീക്ഷിത പുറത്താകല്‍.
50ാം ഓവറിലെ നാലാം പന്ത്, എറിയുന്നത് ഡൊമിനിക് ബെസ്. അപകടകാരിയല്ലാത്തൊരു പന്തിനെ പുജാര ആഞ്ഞടിച്ചപ്പോള്‍ കൊണ്ടത് ഷോട്ട്‌ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഒലി പോപ്പയുടെ ഹെല്‍മറ്റില്‍. അവിടെ നിന്ന് പന്ത് ഉയര്‍ന്ന് നേരെ പോയത് റോര്‍റി ബേര്‍ണ്‍സിന്റെ കൈകളിലേക്ക്. ഇന്ത്യന്‍ താരങ്ങളുടെ നിരാശ മൊത്തം പ്രകടമാകുന്നതായിരുന്നു ഈ പുറത്താകല്‍.

No comments