Breaking News

മെട്രോമാന്‍ ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

 


തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിജയയാത്രവേളയിലാകും ഇ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി ജെ പി വരണമെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു. ഒമ്ബത് വര്‍ഷത്തെ രാഷ്ട്രീയ പ്രവേശനത്തിന്റെ വെളിച്ചത്തിലാണ് ബി ജെ പിയില്‍ ചേരുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

No comments