കേരളത്തില്‍ അടുത്ത കാലത്തെ ഏറ്റവും വലിയ വിലക്കുറവിലേക്ക് സ്വര്‍ണം
കൊച്ചി : കേരളത്തില്‍ അടുത്ത കാലത്തെ ഏറ്റവും വലിയ വിലക്കുറവിലേക്ക് സ്വര്‍ണം. ബജറ്റിനുശേഷം തുടര്‍ച്ചയായ വിലക്കുറവ് പ്രകടമാക്കിയ റീറ്റെയ്ല്‍ വിപണിയില്‍ ഇന്ന് പവന് 480 രൂപ കുറഞ്ഞ് 35000 രൂപയായി. ഒരു ഗ്രാമിന് 4375 രൂപയുമായി. പുതുവര്‍ഷത്തിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണ് ഇത്. മാസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരി ഒന്നിനായിരുന്നു സ്വര്‍ണത്തിന് കഴിഞ്ഞ കുറച്ചു കാലത്തെ ഏറ്റവും വലിയ വിലക്കുറവ് രേഖപ്പെടുത്തിയത്. പവന് 36800 രൂപയായിരുന്നു അത്.
എന്നാല്‍ ഇക്കഴിഞ്ഞ നാലു ദിവസത്തെ കുറവ് കൊണ്ട് ആയിരം രൂപയിലേറെ താഴ്ന്ന് പവന് 35000 എന്നതിലേക്കെത്തുകയായിരുന്നു.

No comments