Breaking News

മാണി സി കാപ്പനെ യു ഡി എഫിലേക്ക് സ്വാഗതം ചെയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


കോട്ടയം :  മാണി സി കാപ്പനെ യു ഡി എഫിലേക്ക് സ്വാഗതം ചെയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പന്‍ യു ഡി എഫി ലേക്ക് വന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. കാപ്പന്‍ തനിച്ചുവന്നാലും എന്‍സിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാലാ സീറ്റിനെ ചൊല്ലി എന്‍സിപി യില്‍ ഉടലെടുത്ത തര്‍ക്കം ക്ലൈമാക്സിലേക്കെത്തുമ്ബോള്‍ എന്‍ സി പി ഇടത് മുന്നണിയില്‍ തുടരുമെന്നാണ് സൂചന. പാലാ സീറ്റ്‌ നല്‍കാത്തത് അനീതി ആണെന്ന് വിലയിരുത്തിയെങ്കിലും ദേശീയ തലത്തിലെ വിശാല സാഹചര്യമാണ് മുന്നണി മാറ്റത്തില്‍ നിന്ന് പാര്‍ട്ടിയെ പിന്നോട്ട് വലിക്കുന്നത്. സിപിഎം ഉള്‍പ്പെടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ ഇതര പ്രതിപക്ഷ ചേരി ശക്തിപ്പെടുമ്ബോള്‍ ശരദ് പവാറിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ സിപിഎമ്മും മുഖ്യ പങ്കാളിയാണ്.

No comments