കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടക്കാനിരിക്കുന്ന മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയില്‍ വിവാദ ചോദ്യങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍.
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടക്കാനിരിക്കുന്ന മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയില്‍ വിവാദ ചോദ്യങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍. എഴുതി നല്‍കിയ ചോദ്യങ്ങള്‍ പരിശോധിച്ചശേഷമേ അനുവദിക്കൂ എന്നാണ് സര്‍വ്വകലാശാലയുടെ നിലപാട്. ഇതിനെതിരെ പ്രതിഷേധവുമായി കെ.എസ.യു. രംഗത്തെത്തിയിരിക്കുകയാണ്.
മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ കഴിഞ്ഞ ദിവസം സംവാദ പരിപാട സംഘടിപ്പിച്ചിരുന്നു. ഇതില്‍ ചോദ്യം ചോദിക്കാനൊരുങ്ങിയ വിദ്യാര്‍ത്ഥിയെ മുഖ്യമന്ത്രി വിലക്കിയത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.

No comments