ഭൂചലനത്തില്‍ രാജ്യതലസ്ഥാനം നടുങ്ങിയപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ ചര്‍ച്ച തുടര്‍ന്ന രാഹുല്‍ ഗാന്ധിയ്ക്ക് അഭിനന്ദനം ചൊരിയുകയാണ് സമൂഹ മാധ്യമങ്ങള്‍ .
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഭൂചലനമുണ്ടായപ്പോള്‍ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനില്‍ ലൈവ് ചര്‍ച്ച നടത്തുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രാജ്യതലസ്ഥാനം നടുങ്ങിയപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ ചര്‍ച്ച തുടര്‍ന്ന രാഹുല്‍ ഗാന്ധിയ്ക്ക് അഭിനന്ദനം ചൊരിയുകയാണ് സമൂഹ മാധ്യമങ്ങള്‍ .
സോഷ്യല്‍ മീഡിയയിലെ ട്രോളുകളെക്കുറിച്ചും കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രാഹുല്‍ .ഇതിനിടെയായിരുന്നു ഭൂചലനം.

No comments