സംസ്ഥാനത്ത് ഇന്നലെ 1,938 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1,938 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 3,475 പേര് രോഗമുക്തി നേടി. 45,995 സാന്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ആയി കുറഞ്ഞു. 13 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,210 ആയി. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം പിടിപെട്ടു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35.

No comments