Breaking News

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ്​ വാക്​സിന്‍ കുത്തിവെപ്പ്​​ എടുത്തപ്പോള്‍ ജനങ്ങള്‍ക്ക്​ വിലക്കയറ്റ കുത്തിവെപ്പ്​ നല്‍കിയെന്ന്​ കോണ്‍ഗ്രസ്


 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ്​ വാക്​സിന്‍ കുത്തിവെപ്പ്​​ എടുത്തപ്പോള്‍ ജനങ്ങള്‍ക്ക്​ വിലക്കയറ്റ കുത്തിവെപ്പ്​ നല്‍കിയെന്ന്​ കോണ്‍ഗ്രസ്​. പാചകവാതക വില വര്‍ധിപ്പിച്ചതിനെതിരെയായിരുന്നു പ്രതികരണം.

പ്രധാനമന്ത്രി കോവിഡ്​ വാക്​സിന്‍റെ ആദ്യ ഡോസ്​ കുത്തിവെപ്പ്​ സ്വീകരിച്ചു. അതേസമയം തന്നെ പൊതുജനങ്ങള്‍ക്കും ​ബി.ജെ.പി സര്‍ക്കാര്‍ കുത്തിവെപ്പ്​ നല്‍കി. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചുകൊണ്ടുള്ള കുത്തിവെപ്പാണ് അതെന്നും കോണ്‍ഗ്രസ്​ വക്താവ്​ ജയ്​വീര്‍ ​െഷര്‍ഗില്‍ പറഞ്ഞു.

വര്‍ധിച്ചുവരുന്ന ജി.ഡി.പി (ഗ്യാസ്​, ഡീസല്‍ പെട്രോള്‍ വില) ഇപ്പോള്‍ മഹത്തായ കവര്‍ച്ച എന്ന രീതിയില്‍ തരംതിരിക്കാമെന്നും ജയ്​വീര്‍ കൂട്ടിച്ചേര്‍ത്തു.

No comments