കോഴിക്കോട് നോർത്തിൽ സവിധായകൾ രഞ്ജിത്ത് എൽഡിഎഫ് സ്ഥാനാർഥി..!! സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസ് ഇറക്കുന്നത് കെഎം അഭിജിതിനെ..?? കോൺഗ്രസിന് അനുകൂലം..
കോഴിക്കോട്: സംവിധായകന് രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിറ്റിംഗ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്.
ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് രഞ്ജിത്തിനെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് ധാരണയായത്. മത്സരിക്കാന്‍ തയാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.
പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്. ഇടതുപക്ഷ സഹയാത്രികന് കൂടിയാണ് രഞ്ജിത്.
കെഎസ്‍യു പ്രസിഡണ്ട് കെ എം അഭിജിത്ത്, വിദ്യാ ബാലകൃഷ്ണന്‍ എന്നിവരെയാണ് കോഴിക്കോട് നോര്‍ത്തില്‍ യുഡിഎഫ് പരിഗണിക്കുന്നത്. ഇത്തവണ സിറ്റിംഗ് എംഎൽഎ മത്സരിക്കാത്ത സാഹചര്യത്തിൽ വിജയിച്ച് കയറാം എന്ന് തന്നെയാണ് യുഡിഎഫ് കരുതുന്നത്. യുവ ജന പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡൻറ് തന്നെ മത്സരിക്കുന്നത് ഗുണം ചെയ്യും എന്ന് വിലയിരുത്തൽ ഉണ്ട്.
ബിജെപിയില്‍ നിന്ന് എംടി രമേശ് മല്‍സരിക്കും. പ്രദീപ് കുമാറടക്കം കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ നാല് സിറ്റിങ് എംഎല്‍എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല.

No comments