Breaking News

കൊല്ലത്ത് സി.പി.എം സാധ്യതാ പട്ടികയായി.


കൊല്ലം : കൊല്ലത്ത് സി.പി.എം സാധ്യതാ പട്ടികയായി. കൊല്ലം മണ്ഡലത്തില്‍ മുകേഷും, കുണ്ടറയില്‍ ജെ. മേഴ്‍സിക്കുട്ടിയമ്മയും ഇരവിപുരത്ത് എം നൗഷാദും തന്നെ മത്സരിക്കും. ചവറയില്‍ സുജിത് വിജയനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാനും ജില്ലാ സെക്രട്ടറിയേറ്റിന്‍റെ നിര്‍ദേശം. മന്ത്രി എ.കെ ബാലന് പകരം ഭാര്യ ഡോ. പി.കെ ജമീല തരൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കും. നിര്‍ദേശങ്ങളില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.


പത്തനംതിട്ട റാന്നിയില്‍ രാജു എബ്രാഹാമിന് ഒരവസരം കൂടി നല്‍കണമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു വന്നത്. ആറന്‍മുളയില്‍ വീണാ ജോര്‍ജും, കോന്നിയില്‍ ജനീഷ് കുമാറും വീണ്ടും മത്സരിക്കും.

No comments