Breaking News

വരുമാനത്തിന് തൊഴിൽ..!! രാഷ്ട്രീയം സേവനം..!! മൂവാറ്റുപുഴയിലെ സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്‍റെ പ്രമോ വീഡിയോ വൈറലായി..!!


കൊച്ചി: വരുമാനത്തിന് തൊഴില്‍, രാഷ്ട്രീയം സേവനം എന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ മുദ്രാവാക്യമുയര്‍ത്തി മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അ‍ഡ്വ. മാത്യു കുഴല്‍നാടന്‍റെ പ്രമോഷന്‍ വീ‍ഡിയോ പുറത്തിറങ്ങി.


രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാണെന്ന ജനസംസാരത്തിന് കാരണം സ്വന്തമായി ഒരു തൊഴിലും വരുമാനവും എടുത്തു പറയാനില്ലാത്ത രാഷ്ട്രീയക്കാര്‍ തന്നെയാണെന്ന് മുമ്ബും എടുത്തു പറഞ്ഞിട്ടുള്ള മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയിലെ പേരെടുത്ത അഭിഭാഷകരിലൊരാളാണ്.


ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിലൊന്നായ ജെഎന്‍യുവില്‍ നിന്നാണ് കുഴല്‍നാടന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.


സ്വന്തമായി വരുമാനം കണ്ടെത്താനുള്ള തൊഴിലും ബിസിനസും മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടാണ് രാഷ്ട്രീയത്തിലും സജീവമായത്. സ്വന്തം വരുമാനമുണ്ടെങ്കില്‍ രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാകില്ലെന്ന നിലപാട് കോണ്‍ഗ്രസിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിച്ചവരിലൊരാളും കൂടിയാണ് മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.


പ്രൊഫഷണലുകളെ കോര്‍ത്തിണക്കിയുള്ള പോഷക സംഘടനയായ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്നു മാത്യു കുഴല്‍നാടന്‍. എന്തായാലും രാഷ്ട്രീയത്തിലെ പ്രൊഫഷണലിസത്തിനുകൂടി പ്രാധാന്യം നല്‍കുകയാണ് മാത്യു.

No comments