Breaking News

കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപിക്കുന്നതിനിടെ ബംഗളൂരുവിലെത്തുന്നവര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

 


ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപിക്കുന്നതിനിടെ ബംഗളൂരുവിലെത്തുന്നവര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ്​ നടത്തേണ്ടത്​. ഏപ്രില്‍ ഒന്ന്​ മുതലാണ്​ നിയന്ത്രണം നിലവില്‍ വരിക.

അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരാണ്​ ബംഗളൂരുവിലെ 60 ശതാനം കോവിഡ്​ രോഗികളും. ഇതിനാലാണ്​ പുറത്ത്​ നിന്നെത്തുന്നവര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്ക്​ നിര്‍ബന്ധമാക്കിയതെന്ന്​ കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു. ബംഗളൂരവില്‍ കോവിഡ്​ സ്ഥിരീകരിക്കുന്നവര്‍ക്ക്​ ക്വാറന്‍റീന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments