Breaking News

പാര്‍ട്ടി വിടുന്നതിനെ കുറിച്ച്‌​ ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന്​ കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡന്‍റ്​ കെ.സുധാകരന്‍

 


തിരുവനന്തപുരം: പാര്‍ട്ടി വിടുന്നതിനെ കുറിച്ച്‌​ ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന്​ കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡന്‍റ്​ കെ.സുധാകരന്‍. അഞ്ച് വര്‍ഷം കൂടുമ്ബോള്‍ ഭരണമാറ്റം സംഭവിക്കുന്നതാണ്​ കേരളത്തിലെ രീതി. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടാല്‍ അത് കോണ്‍ഗ്രസിന്​ വലിയ ക്ഷീണമാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട്​ മുന്നണികള്‍ക്ക്​ ബദലായി ബി.ജെ.പി വളരുന്നത്​ തള്ളിക്കളയാനാവില്ല. ബി.ജെ.പിയെ വളരാന്‍ അനുവദിച്ചാല്‍ നിലവിലെ കേരള രാഷ്​ട്രീയം കലങ്ങിമറിയും. സംഘടനാ പോരായ്​മകള്‍ പരിഹരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്​ നില നില്‍പ്പില്ലെന്നും സുധാകരന്‍ പറഞ്ഞു. അവസരം കിട്ടിയാല്‍ പാര്‍ട്ടിയുടെ പഴയകാല പ്രവര്‍ത്തന ശൈലി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments