Breaking News

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

 


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. പവന് 160 രൂപ കുറഞ്ഞ് 33,080ല്‍ എത്തി. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4150 ആയി.

ഏതാനും ആഴ്ചകളായി സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. ഇന്നലെ വില 160 രൂപ കുറഞ്ഞിരുന്നു. 33,360 രൂപ ആയിരുന്നു ഇന്നലെ വില. ഇന്നു വീണ്ടും സമാനമായ നിരക്കില്‍ കുറഞ്ഞ് ഈ മാസത്തെ താഴ്ന്ന നിരക്കില്‍ ത്തെി.

മാസത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ 34,440 ആണ് ഈ മാസത്തെ ഉയര്‍ന്ന വില. പിന്നീടുള്ള ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

Dailyhunt

No comments