Breaking News

ഒടുവില്‍ ജോസഫിന് പാര്‍ട്ടിയും ചിഹ്നവുമാകുന്നു..!! ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ് ഇനി ജോസഫിന് ഒപ്പം..!! പിസി തോമസ്- പിജെ ജോസഫ് ലയനം നാളെ..!! ജോസഫ് ചെയര്‍മാന്‍. പിസി തോമസിന് വര്‍ക്കിങ് ചെയര്‍മാന്‍ പദവി..

 


കോട്ടയം: കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തില്‍ ലയിക്കാനൊരുങ്ങി പിജെ ജോസഫ്. നാളെ 11 മണിക്ക് ലയനസമ്മേളനം നടക്കും. ഇതോടെ ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസിന്‍്റെ ഭാഗമായി ജോസഫ് വിഭാഗം മാറും.


ലയിക്കുന്ന പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാകും. പി സി തോമസാകും പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍. ബാക്കിയുള്ള പദവികള്‍ അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും.


തെരഞ്ഞെടുപ്പില്‍ ചിഹ്നവും പാര്‍ട്ടിയുമില്ലാതെ കടുത്ത പ്രതിസന്ധിയിലായിരുന്ന ജോസഫിന് വലിയ ആശ്വാസമാണ് ലയനം. ഇന്നു രാവിലെയാണ് ഇരു വിഭാഗവും തമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ എന്‍ ഡി എയിലായിരുന്ന പിസി തോമസ് മുന്നണി വിട്ട് യുഡിഎഫിന്‍്റെ ഭാഗമാകും.


കേരളാ കോണ്‍ഗ്രസിന്‍്റെ ചിഹ്നത്തിലാകും ജോസഫിന്‍്റെ 10 സ്ഥാനാര്‍ത്ഥികളും മത്സരിക്കുക. സ്വതന്ത്രരായി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതില്‍ കടുത്ത വിഷമത്തിലായിരുന്നു ജോസഫ്. വിപ്പ് ബാധകമാതെ വരുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയും ജോസഫിനുണ്ടായിരുന്നു.


നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം മത്സരിച്ചത് ചെണ്ട ചിഹ്നത്തിലായിരുന്നു. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചെണ്ട ചിഹ്നമല്ലാത്തതിനാല്‍ അതും ലഭിക്കില്ലായിരുന്നു.

No comments