ചില്ലറക്കാരനല്ല, വര്‍ക്കലയില്‍ ജോയിയെ വീഴ്ത്താന്‍ ഇറങ്ങുന്നത് തീപ്പൊരി ഡിബേറ്റര്‍; ബിആര്‍എം ഷഫീറെത്തുമ്ബോള്‍ മത്സരം കടുക്കും..!! ആര് വിജയിക്കും..??
വര്‍ക്കല സിറ്റിംഗ് എംഎല്‍എ വി ജോയിയെ വീഴ്ത്താന്‍ യുഡിഎഫ് ഇത്തവണ കളത്തിലിറക്കുന്നത് ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ അഡ്വ ബിആര്‍എം ഷെറീഫിനെ. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ക്കുന്ന തീപ്പൊരി ഡിബേറ്ററായ കരുത്തനായ സ്ഥാനാര്‍ഥിയെ മുന്നില്‍ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പതിറ്റാണ്ടുകള്‍ നീണ്ട പൊതുപ്രവര്‍ത്തനത്തിന്റെ പരിചയസമ്ബത്തും വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ക്കുതന്നെ കൈവന്ന നേതൃപാഠവവും മുതല്‍ക്കൂട്ടാക്കി മണ്ഡലത്തില്‍ ബിആര്‍എം ഷഫീര്‍ പ്രചരണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
ചാനല്‍ ചര്‍ച്ചകളിലെ നിറസാന്നിധ്യമായിത്തന്നെയാണ് അഡ്വ ബി ആര്‍ എം ഷെഫീറിനെ മലയാളിക്കര അറിയുന്നത്.
വര്‍ക്കലയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആയി എത്തുമ്ബോള്‍ ഷഫീര്‍ തിരിഞ്ഞു നോക്കുന്നത് തന്റെ ജീവിത പോരാട്ടങ്ങളിലേക്കാണ്. വിതുര ചെറ്റച്ചലില്‍ ടാപ്പിംഗ് തൊഴിലാളിയായ എ. ബഷീറിന്റെയും വീട്ടമ്മയായ റംല ബീവിയുടെയും മകനായി ജനിച്ച ഷെഫീര്‍ ദാരിദ്ര്യത്തോട് പടവെട്ടിയാണ് ഷഫീര്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. നാലാം ക്ലാസ് മുതല്‍ അച്ഛന്റെ സഹായി ആയി തോട്ടത്തില്‍ പോയിരുന്ന ഷെഫീര്‍ കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ ടാപ്പിങ് തന്നെ തൊഴിലാക്കി.ഈ വരുമാനം കൊണ്ടാണ് എല്‍ എല്‍ ബി പഠനം വരെ പൂര്‍ത്തിയാക്കിയതെന്ന് പറയുമ്ബോള്‍ ഷെഫീറിന്റെ മുഖത്ത് അഭിമാന തിളക്കം.
വിതുര സ്റ്റാന്‍ഡിലെ ക്ളീനറായും എല്‍ എല്‍ ബി പഠന കാലത്തില്‍ പോയിരുന്ന ഷെഫീര്‍ തന്റെ രാഷ്ട്രീയ ജീവിതവും ഒപ്പം കൊണ്ടുപോകാന്‍ ശ്രദ്ധിച്ചു. ക്ളീനറായി പോകുമ്ബോഴും തന്റെ കയ്യില്‍ ഒരു ഖദര്‍ ഷര്‍ട്ട് ഉണ്ടാകുമായിരുന്നു എന്ന് ഷഫീര്‍ പറയുന്നു. ജോലിക്ക് ശേഷം വീണ്ടും കമ്മിറ്റി യോഗങ്ങളില്‍ സജീവമാകും. ഏഴാം ക്ലാസ് മുതല്‍ മികച്ച പ്രാസംഗികനായ ഷെഫീറിന് പരന്ന വായനയാണ് മറ്റൊരു കൈമുതല്‍.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന വക്താവ്, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നേതൃപാടവം തെളിയിച്ച ഷെഫീറിനെ യുഡിഎഫിന് വിജയസാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്ന വര്‍ക്കല മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി നേതൃത്വം നിശ്ചയിച്ചതും ഇതുകൊണ്ടൊക്കെ തന്നെയാണ്.
2016ല്‍ ഇടതുതരംഗം വീശിയടിച്ചപ്പോള്‍ ഇടതിനൊപ്പം നിന്നിരുന്ന വര്‍ക്കലയില്‍ പക്ഷേ ഇത്തവണത്തെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016ല്‍ സിറ്റിംഗ് എംഎല്‍എ വി ജോയിയോട് യുഡിഎഫ് സ്ഥാനാര്‍ഥി വര്‍ക്കല കഹാര്‍ 41.3 ശതമാനം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. ഇത്തവണ കരുത്തനായ സ്ഥാനാര്‍ഥിയെത്തുന്നതോടെ വര്‍ക്കല പിടിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

No comments