കോണ്‍ഗ്രസ് എംഎൽഎയെ സ്പീക്കർ പുറത്താക്കി..!! സംഭവം..
ഗാന്ധിനഗര്‍: ടി ഷര്‍ട്ട് ധരിച്ച് സഭയിലെത്തിയ ഗുജറാത്ത് എം എല്‍ എയെ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി പുറത്താക്കി. കോണ്‍ഗ്രസ് എംഎല്‍എയായ വിമല്‍ ചുദാസാമയെയാണ് നിയമസഭയില്‍ നിന്ന് പുറത്താക്കിയത്. സഭയുടെ അന്തസിന് മങ്ങലേല്‍പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞു.
ഒരാഴ്ച മുന്‍പ് വിമല്‍ ടി ഷര്‍ട്ട് ധരിച്ച് സഭയിലെത്തിയിരുന്നു. ഇത്തരത്തിലുള്ള വസ്ത്രം സഭയില്‍ വരുമ്ബോള്‍ ധരിക്കരുതെന്നും, അടുത്ത തവണ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ത്രിവേദി അന്ന് താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും ടി ഷര്‍ട്ട് ധരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ത്രിവേദി തന്റെ മുന്‍ നിര്‍ദ്ദേശം ഓര്‍മ്മിപ്പിക്കുകയും, വസ്ത്രം മാറി വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ഇതേ വസ്ത്രം ധരിച്ചാണ് തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയതും, വിജയിച്ചതെന്നുമായിരുന്നു എംഎല്‍എയുടെ വാദം. 'നിങ്ങളുടെ വോട്ടര്‍മാരെ നിങ്ങള്‍ എങ്ങനെ സമീപിച്ചുവെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ സ്പീക്കറുടെ ഉത്തരവിനെ അവഹേളിക്കുകയാണ്. ഒരു എംഎല്‍എ ആയതുകൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിച്ച് സഭയില്‍ വരാന്‍ കഴിയില്ല. ഇതൊരു കളിസ്ഥലമല്ല. പിന്തുടരേണ്ട പ്രോട്ടോക്കോളുകള്‍ ഉണ്ട്.'-എന്നായിരുന്നു സ്പീക്കറുടെ മറുപടി.
തുടര്‍ന്ന് എംഎല്‍എയോട് സഭയില്‍ നിന്ന് പുറത്തുപോകാന്‍ സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ സ്പീക്കറുടെ നിര്‍ദേശത്തെ എതിര്‍ത്തു.ഡ്രസ് കോഡിനെക്കുറിച്ചുള്ള നിയമങ്ങള്‍ എംഎല്‍എയെ ബോധ്യപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് മുഖ്യമന്ത്രി വിജയ് രൂപാനി അഭ്യര്‍ത്ഥിച്ചു.

No comments