ഔദ്യോഗിക പ്രഖ്യാപനം വരും മുേമ്ബ തവനൂരില്‍ റോഡ് ഷോയുമായി ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്ബില്‍
തവനൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും മുേമ്ബ തവനൂരില്‍ റോഡ് ഷോയുമായി ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്ബില്‍. എടപ്പാള്‍ വട്ടംകുളത്തുനിന്നാരംഭിച്ച യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിേചര്ന്നു.
തവനൂരില്‍ സിറ്റിങ് എം.എല്‍.എ കെ.ടി ജലീലിനെ വീഴ്ത്താന്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ നിന്നാണ് ഫിറോസ് കുന്നംപറമ്ബിലിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഫിറോസിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനെ അപ്രസക്തമാക്കുന്ന സ്വീകരണമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഒരുക്കിയത്.

No comments