Breaking News

ബംഗളൂരുവില്‍ സൊ​മാറ്റോ ഡെലിവറി ബോയി മൂക്കിനിടിച്ചുവെന്ന്​ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്ത്​ പൊലീസ്​.

 


ന്യൂഡല്‍ഹി: ബംഗളൂരുവില്‍ സൊ​മാറ്റോ ഡെലിവറി ബോയി മൂക്കിനിടിച്ചുവെന്ന്​ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്ത്​ പൊലീസ്​. സൊ​മാറ്റോ ജീവനക്കാരന്‍ കാമരാജിന്‍റെ ​പരാതിയിലാണ്​ കേസ്​.

ആക്രമണം, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​. യുവതിയാണ്​ തന്നെ ആദ്യം മര്‍ദിച്ചതെന്നും ചെരുപ്പൂരി അടിക്കുന്നതിനിടെ അവരുടെ തന്നെ മോതിരം മൂക്കില്‍ തട്ടിയാണ്​ യുവതിക്ക്​ പരിക്കേറ്റതെന്നും കാമരാജ്​ മൊഴി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ്​ യുവതി​ക്കെതിരെ കാമരാജ്​ പരാതി നല്‍കിയത്​.

ഓണ്‍ലൈനില്‍ ഓര്‍ഡ​ര്‍ ചെയ്​ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചതായി കണ്ടന്‍റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്​റ്റുമായ ഹിതേഷ ചന്ദ്രാനെ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.

No comments