സി.പി.ഐ.എമ്മിനെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും സിനിമ നടനുമായ കമല്‍ഹാസന്‍.
കോയമ്ബത്തൂര്‍: സി.പി.ഐ.എമ്മിനെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും സിനിമ നടനുമായ കമല്‍ഹാസന്‍. നിരവധി തവണ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തന്‍റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടുവെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
ഡി.എം.കെയില്‍ നിന്നും 25 കോടി വാങ്ങിയാണ് സി.പി.ഐ.എം മുന്നണിയില്‍ ചേര്‍ന്നതെന്നും റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമമുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു. സ്റ്റാലിന്‍ വിശ്വസിക്കാന്‍ കഴിയാത്തയാളാണെന്നും കമല്‍ ഹാസന്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
നേരത്തേ കേരള സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി കമല്‍ ഹാസന്‍ പലകുറി രംഗത്ത് വന്നിരുന്നു.

No comments