ലോകകപ്പ് യോഗ്യത തേടിയുള്ള നിര്‍ണായക എ ഗ്രൂപ്പ് മത്സരത്തില്‍ സെര്‍ബിയയെക്കെതിരെ പോര്‍ച്ചുഗലിനായി അവസാന നിമിഷം നേടിയ വിജയഗോള്‍ റഫറി അനുവദിക്കാത്തതിനെതിരെ പൊട്ടിത്തെറിച്ച് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ബല്‍ഗ്രേഡ്: ലോകകപ്പ് യോഗ്യത തേടിയുള്ള നിര്‍ണായക എ ഗ്രൂപ്പ് മത്സരത്തില്‍ സെര്‍ബിയയെക്കെതിരെ പോര്‍ച്ചുഗലിനായി അവസാന നിമിഷം നേടിയ വിജയഗോള്‍ റഫറി അനുവദിക്കാത്തതിനെതിരെ പൊട്ടിത്തെറിച്ച് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ഷോട്ട് ഗോള്‍ലൈന്‍ കടന്നിട്ടും അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനത്തില്‍ പരസ്യമായി പ്രതിഷേധിച്ച റൊണാള്‍ഡോ, ക്യാപ്റ്റന്റെ ആംബാന്‍ഡ് ഊരിയെറിഞ്ഞ് ഫൈനല്‍ വിസില്‍ മുഴങ്ങും മുന്‍പേ ഗ്രൗണ്ട് വിട്ടു. ഗോളിനായി വാദിച്ച് പ്രതിഷേധിച്ച റൊണാള്‍ഡോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡും നല്‍കി.

No comments