കേരള കോണ്‍ഗ്രസ് എമ്മിന് കൈമാറിയ കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി നഗരത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധ മാര്‍ച്ച്.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് കൈമാറിയ കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി നഗരത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധ മാര്‍ച്ച്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ചിഹ്നത്തില്‍ തന്നെ വോട്ട് ചെയ്യാനുള്ള ആഗ്രഹം വ്യക്തമാക്കിയാണ് പ്രകടനം. കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയും പരിഗണനയ്ക്ക് വരാതിരുന്നതോടെയാണ് ശക്തി വ്യക്തമാക്കിയുള്ള പ്രകടനം. പ്രാദേശിക വികാരം ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ജില്ലാ കമ്മിറ്റിക്ക് പിഴവ് പറ്റിയെന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം.
സിപിഎം മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നത്.

No comments