പി.സി. തോമസ് ചെയര്‍മാനായ കേരള കോണ്‍ഗ്രസില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ലയിച്ചു.
കടുത്തുരുത്തി: പി.സി. തോമസ് ചെയര്‍മാനായ കേരള കോണ്‍ഗ്രസില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ലയിച്ചു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്വന്ഷനിലാണു ലയനപ്രഖ്യാപനം നടത്തിയത്. സമ്മേളനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ജോസഫ് ഗ്രൂപ്പിനു ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവുമില്ലാത്ത സാഹചര്യത്തിലാണ് തോമസ് വിഭാഗവുമായുള്ള ലയനം. ഏകീകൃത ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.

No comments