Breaking News

ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ള ജയ് വിലാസ് കൊട്ടാരത്തിലെ റാണി മഹലിലെ റെക്കാഡ്സ് റൂമില്‍ മോഷണം

 


ഭോപ്പാല്‍: ബി.ജെ.പി എംപിയും ഗ്വാളിയോ‌ര്‍ രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ള ജയ് വിലാസ് കൊട്ടാരത്തിലെ റാണി മഹലിലെ റെക്കാഡ്സ് റൂമില്‍ മോഷണം. റെക്കോര്‍ഡ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു.

ഒരു ഫാനും കമ്ബ്യൂട്ടര്‍ സി.പി.യുവും നഷ്ടപ്പെട്ടിട്ടുണ്ട്. സി.പി.യു പിന്നീട് കൊട്ടാരത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തി. പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്.

ചില ഫയലുകള്‍ക്കായി ബുധനാഴ്ച തിരച്ചില്‍ നടത്തിയപ്പോളാണ് മോഷണം നടന്നതായി വ്യക്തമായത്. റെക്കോര്‍ഡ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. 10 വര്‍ഷം മുമ്ബും റെക്കോര്‍ഡ്‌സ് റൂമില്‍ മോഷണം നടന്നിരുന്നു.

No comments