മോഹന്‍രാജിനെ അനുനയിപ്പിച്ച് ഉമ്മന്‍ ചാണ്ടി.. ഒറ്റക്കെട്ട്..
പത്തനംതിട്ട: സീറ്റു ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് രാജി പ്രഖ്യാപിച്ച കെപിസിസി അംഗവും ഡിസിസി മുന്‍ പ്രസിഡന്റുമായ പി. മോഹന്‍രാജിനെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി നേരിട്ടെത്തി അനുനയിപ്പിച്ചു.
ഇന്നലെ രാവിലെ മോഹന്‍രാജിന്റെ വീട്ടിലെത്തിയ ഉമ്മന്‍ ചാണ്ടി അദ്ദേഹവുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു. പാര്‍ട്ടി ബന്ധങ്ങളോടൊപ്പം ഹൃദയബന്ധങ്ങളുള്ള ആളുകളാണ് തങ്ങളെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിച്ചതിനു പിന്നാലെ മോഹന്‍രാജിനെയും തിരികെകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇന്നലെ ആറന്മുള മണ്ഡലം യുഡിഎഫ് കണ്‍വന്‍ഷനില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മോഹന്‍രാജ് പങ്കെടുത്തു.

No comments