പുതുപ്പള്ളിയിൽ ഇത്തവണയും ഉമ്മന്‍ ചാണ്ടിക്കെതിരെ ജെയ്ക്..!! സിപിഎമ്മിന്റെ ലക്ഷ്യം ഒന്ന് മാത്രം..
കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി യുവനേതാവ് െജയ്ക് സി. തോമസ് മത്സരിക്കും. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ അഡ്വ. കെ. അനില്‍കുമാറിനെ മത്സരിപ്പിക്കാനും സി.പി.എം ജില്ല സെക്രേട്ടറിയറ്റില്‍ തീരുമാനമായി.
ഏറ്റുമാനൂരില്‍ സിറ്റിങ് എം.എല്‍.എ കെ. സുരേഷ്കുറുപ്പിനാണ് സാധ്യത. എന്നാല്‍, പാര്‍ട്ടി സാധ്യതപട്ടികയില്‍ ജില്ല സെക്രട്ടറി വി.എന്‍. വാസവനും ഇടംപിടിച്ചു. ഇരുവര്‍ക്കും മത്സരിക്കാന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്നാണ് സി.പി.എം ജില്ല കമ്മിറ്റിയുടെ നിലപാട്.
പ്രഥമപരിഗണന സുരേഷ് കുറുപ്പിനായിരിക്കും. കോട്ടയത്തും വി.എന്‍. വാസവെന്റ പേരുണ്ട്. പാര്‍ട്ടി അനുവദിച്ചാല്‍ ഏറ്റുമാനൂരില്‍ മത്സരിക്കാനാണ് വാസവന് താല്പര്യം.
ഉമ്മന്‍ ചാണ്ടിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ച െജയ്ക് സി. തോമസ് 44505 വോട്ട് നേടിയിരുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവുമാണ്.
ജില്ലയില്‍ കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പാലാ, ചങ്ങനാേശ്ശരി, പൂഞ്ഞാര്‍ സീറ്റുകള്‍ ജോസ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും അന്തിമതീരുമാനം ആയിട്ടില്ല. പൂഞ്ഞാറില്‍ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും ദേശാഭിമാനി ജനറല്‍ മാനേജറുമായ കെ.ജെ. തോമസിനെ മത്സരിപ്പിക്കാനും പാര്‍ട്ടിക്ക് താല്പര്യമുണ്ട്. വൈക്കത്ത് സിറ്റിങ് എം.എല്‍.എ സി.കെ. ആശയാണ് ഇടതുസ്ഥാനാര്‍ഥി. പാലായില്‍ ജോസ്കെ. മാണി മത്സരിച്ചേക്കും.
കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെതിരെ കരുത്തനെത്തന്നെ രംഗത്തിറക്കാനാണ് ജോസ് വിഭാഗത്തിെന്റ തീരുമാനം. പൂഞ്ഞാര്‍ ജോസ് വിഭാഗത്തിനെങ്കില്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലാകും സ്ഥാനാര്‍ഥി. പി.സി. ജോര്‍ജ് ഒറ്റക്ക് മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ ജോസ് വിഭാഗത്തിെല സിറ്റിങ് എം.എല്‍.എ ഡോ. എന്‍. ജയരാജും ചങ്ങനാശ്ശേരി ലഭിച്ചാല്‍ ജോബ് മൈക്കിളും മത്സരിക്കും.

No comments