Breaking News

താജ്മഹലിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ഫോണിലൂടെയാണ് ലഭിച്ചത്.

 


ന്യൂഡല്‍ഹി : താജ്മഹലിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ഫോണിലൂടെയാണ് ലഭിച്ചത്. തുടര്‍ന്ന് ഇവിടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

സുരക്ഷയുടെ ഭാഗമായി സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്. കൂടാതെ, പരിസരങ്ങളിലുള്ളവരെയും ഒഴിപ്പിക്കുകയാണ്. ഉത്തര്‍പ്രദേശ് പെലീസിനാണ് ഫിറോസാബാദില്‍ നിന്ന് ഫോണ്‍കോള്‍ വഴി ബോംബ് ഭീഷണി എത്തിയത്.

ഇവിടെ പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും വ്യാപക പരിശോധന നടത്തുകയാണ്.
അതെ സമയം, ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്താനായിട്ടില്ല. വ്യാജസന്ദേശമായിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസും അധികൃതരും.

No comments