പിണറായി സര്‍ക്കാരിനെതിരെ നിശബ്‌ദ തരംഗം..!! യു.ഡി.എഫിന് 101 സീറ്റ് ലഭിക്കും..!! ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് കോണ്‍ഗ്രസ് മുഖപത്രം..
തിരുവനന്തപുരം : സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ നിശബ്ദതരംഗം ഉണ്ടെന്നും യു.ഡി.എഫ് ചരിത്രവിജയം നേടുമെന്നും കേന്ദ്ര ഇ ന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. സംസ്ഥാനത്ത് 92 മുതല്‍ 101 സീറ്റ് വരെ യു.ഡി.എഫ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) റിപ്പോര്‍ട്ട് നല്‍കിയതായാണ് വാര്‍ത്തയില്‍ പറയുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാധ്യതകളെ കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി തിരഞ്ഞെടുപ്പിന് മുമ്ബ് രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. സമാനമായ കണ്ടെത്തലാണ് പിണറായി സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുമുള്ളത്.

No comments