Breaking News

മരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനും കണ്ണൂരില്‍ വോട്ടുണ്ടെന്ന് വ്യക്തമാക്കി വോട്ടര്‍പട്ടിക

 


കണ്ണൂര്‍: മരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനും കണ്ണൂരില്‍ വോട്ടുണ്ടെന്ന് വ്യക്തമാക്കി വോട്ടര്‍പട്ടിക. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച കുഞ്ഞനന്തനാണ് കണ്ണൂരില്‍ ഇപ്പോഴും വോട്ടുള്ളത്.

ഇദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ കുഞ്ഞനന്തന്‍ ജീവിച്ചിരിക്കുന്നു എന്ന വിചിത്രമായ മറുപടിയാണ് ഫീല്‍ഡ് വെരിഫിക്കേഷന്‍ ഉദ്യോഗസ്ഥന് ലഭിച്ചത്.

കൂത്തുപറമ്ബ് മണ്ഡലത്തിലെ 75ആം നമ്ബര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. എന്നാല്‍ 2020 ജൂണ്‍ 11ന് കുഞ്ഞനന്തന്‍ അന്തരിച്ചിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.

No comments