കോവാക്സിന്‍റെ ഇറക്കുമതി നിര്‍ത്തിവെച്ച് ബ്രസീല്‍
കോവാക്സിന്‍റെ ഇറക്കുമതി നിര്‍ത്തിവെച്ച് ബ്രസീല്‍. ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ച കാര്യം ബ്രസീല്‍ സര്‍ക്കാര്‍ കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനെ അറിയിച്ചിട്ടുണ്ട്.
വാക്സീന്‍ നിര്‍മാണ രീതിയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചതെന്നാണ് ബ്രസീല്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പരിശോധന സമയത്ത് ബ്രസീല്‍ ചൂണ്ടികാണിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും, അവ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി ചര്‍ച്ച ചെയ്ത് ഉടന്‍ തീര്‍പ്പാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്

No comments