നാട്ടിലെ സര്‍വേകളെല്ലാം തുടര്‍ഭരണം പ്രവചിക്കുമ്പോഴും യുഡിഎഫിന് ആശ്വാസമാകുന്നത് ഇക്കാര്യം..!! ഒന്നാഞ്ഞു പിടിച്ചാല്‍ ജയിക്കുമെന്ന് ഉറപ്പുളള ഈ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷ..
തിരുവനന്തപുരം: പുറത്തുവന്ന സര്‍വേകളെല്ലാം എല്‍ ഡി എഫിന് തുടര്‍ഭരണം പ്രവചിക്കുന്നുണ്ടെങ്കിലും യു ഡി എഫിന് ആശ്വാസം പകരുന്നത് ഒരു റിപ്പോര്‍ട്ടാണ്. രാഹുല്‍ ഗാന്ധിയുടെ കൈയ്യിലിരിക്കുന്ന സര്‍വേ റിപ്പോര്‍ട്ടാണ് നേതൃത്വത്തിന് ആത്മവിശ്വാസം നല്‍കുന്നത്. 78 സീറ്റുകളില്‍ യു ഡി എഫിന് വിജയമുണ്ടാകുമെന്നാണ് രാഹുലിന്റെ സ്‌പെഷ്യല്‍ സര്‍വേ ടീം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. പത്ത് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് നേതൃത്വം അട്ടിമറി പ്രതീക്ഷിക്കുന്നത്.
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങിയാല്‍ മനംമാറുന്ന പത്തുമണ്ഡലങ്ങളുണ്ടെന്നാണ് കണക്ക്. കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇതിന്റെ മാറ്റമുണ്ടാകും.
രാഹുലും പ്രിയങ്കയും ഇവിടെ കേന്ദ്രീകരിക്കുന്നതിന്റെ കാരണമിതാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ പല സി പി എം മണ്ഡലങ്ങളുടെയും മനസ് യു ഡി എഫിന് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
ചേര്‍ത്തല, അമ്ബലപ്പുഴ, കായംകുളം മണ്ഡലങ്ങളാണ് ഈ പട്ടികയിലുളളത്. കഴിഞ്ഞതവണ യു ഡി എഫിന് ഒരുസീറ്റുപോലും കിട്ടാത്ത കൊല്ലം ജില്ലയില്‍ ഇത്തവണ അട്ടിമറിവിജയങ്ങളുണ്ടാകും. കൊല്ലം, കുണ്ടറ, കരനാഗപ്പളളി എന്നിവയെല്ലാം ഇടതുപക്ഷത്തെ കൈവിടും. ഇതാണ് സര്‍വേ ടീമിന്റെ വിലയിരുത്തല്‍. ഇതുറപ്പാക്കാനാണ് പ്രിയങ്കയുടെ പ്രചാരണത്തുടക്കംതന്നെ ഈ ജില്ലകളില്‍നിന്നായത്.
ഒന്നാഞ്ഞുപിടിച്ചാല്‍ നേമം ബി ജെ പിയെ കൈവിടുമെന്നാണ് രാഹുല്‍ ടീമിന്റെ റിപ്പോര്‍ട്ട്. ഈ ദൗത്യവും പ്രിയങ്കയാണ് ഏറ്റെടുത്തത്. കല്പറ്റ, മാനന്തവാടി, കോഴിക്കോട് നോര്‍ത്ത്, നാദാപുരം മണ്ഡലങ്ങളില്‍ രാഹുല്‍ ഇറങ്ങിയാല്‍ ഉറപ്പായാലും യു ഡി എഫിന് ലഭിക്കുമെന്ന് സര്‍വേ ടീം കണക്കാക്കുന്നത്. ഇത് അനുസരിച്ചാകും രാഹുല്‍ഗാന്ധി ഇനി പ്രചാരണത്തിനിറങ്ങുക.
68 മണ്ഡലങ്ങള്‍ എ പ്ലസ് കാറ്റഗറിയിലും കടുത്ത മത്സരത്തിനിടയിലും ജയസാദ്ധ്യത കണക്കാക്കുന്ന 10 മണ്ഡലങ്ങള്‍ എ കാറ്റഗറിയിലും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് കണക്കാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ എ പ്ലസ് മണ്ഡലങ്ങള്‍ എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നാണ്. എറണാകുളത്ത് 11 സീറ്റുകളാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസ് എം വിട്ടുപോയ കോട്ടയത്ത് 4 സീറ്റുകളാണ് എ പ്ലസ് ലിസ്റ്റില്‍ കടന്നുകൂടിയത്.
ഇടുക്കിയില്‍ നാലും പത്തനംതിട്ടയില്‍ മൂന്നും തൃശൂരില്‍ അഞ്ചും എ പ്ലസ് മണ്ഡലങ്ങളുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് ഒരു തവണയും പ്രചാരണം തുടങ്ങിയ ശേഷം രണ്ട് തവണയും നടത്തിയ സര്‍വേകളിലെ വിലയിരുത്തലുകളാണ് അന്തിമ ഫലത്തിലുളളത്. ആദ്യ സര്‍വേയില്‍ സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്നാണ് എ ഐ സി സി സര്‍വേയിലും വ്യക്തമായത്. രണ്ടാം ഘട്ടത്തില്‍ 68 വരെയെത്തിയിരുന്നു. മൂന്നാം ഘട്ടത്തിലാണ് 78 സീറ്റുകള്‍ വരെ നേടുമെന്ന സ്ഥിതിയിലെത്തിയത്.

No comments