പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സി.ബി.ഐ ഇന്നും ചോദ്യം ചെയ്യും
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സി.ബി.ഐ ഇന്നും ചോദ്യം ചെയ്യും. ഒന്നാം പ്രതി പീതാംബരനെ ഉള്‍പ്പെടെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ആഴ്ചയാണ് സി.ബി.ഐ കോടതി അനുമതി നല്‍കിയത്.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെയാണ് സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത്. കേസിലെ ഒന്നാം പ്രതിയും സി.പി.എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ പീതാംബരനെയാണ് സംഘം ആദ്യം ചോദ്യം ചെയ്തത്.
കൊലപാതകത്തിന് ആസൂത്രണം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങളാണ് കൂടുതലായും ചോദിച്ചറിയുക. കേസിലെ പ്രതികളായ കെ.അനില്‍കുമാര്‍, എ അശ്വിന്‍, ആര്‍.ശ്രീരാഗ്, ജി.

No comments