Breaking News

പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്നതോടെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ് പ്രഖ്യാപിച്ചു

 


കോഴിക്കോട്: പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്നതോടെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ് പ്രഖ്യാപിച്ചു. ഈ മേഖലകളില്‍ പൊതു- സ്വകാര്യ ഇടങ്ങളില്‍ കൂടിച്ചേരലുകള്‍ പൂര്‍ണമായി നിരോധിച്ചു.


തൊഴില്‍, അവശ്യ സേവനം എന്നിവക്ക് മാത്രമാണ് ഇളവ്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ അനുമതി ഉള്ളൂ. ഇതില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ അറിയിച്ചു.


അതേസമയം സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

No comments