Breaking News

കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ രോഗികള്‍

 


മുംബൈ: കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,695 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 349 പേര്‍ മരിച്ചു.


ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 36,39,855 ആയി. 29,59,056 പേര്‍ക്കാണ് രോഗമുക്തി. 59,153 പേരാണ് ആകെ മരിച്ചത്. നിലവില്‍ 6,20,060 പേരാണ് ചികിത്സയിലുള്ളത്.


മുംബൈ നഗരത്തില്‍ മാത്രം ഇന്ന് 8,217 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 49 പേര്‍ മരിച്ചു. 10,097 പേര്‍ക്കാണ് രോഗമുക്തി. നിലവില്‍ മുംബൈയില്‍ മാത്രം 85,494 പേരാണ് ചികിത്സയിലുള്ളത്.


പശ്ചിമ ബംഗാളില്‍ ഇന്ന് 6,769 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

No comments