Breaking News

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 282 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

 


തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 282 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 186 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1747 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 60 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,437 ആണ്. 1,02,991 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്ബര്‍ക്കം വഴി 273 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 08 പേര്‍ക്കും, ഉറവിടം അറിയാത്ത 01 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 21 പുരുഷന്‍മാരും 17 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 09 പെണ്‍കുട്ടികളുമുണ്ട്.

No comments