മെയ് രണ്ടോടെ പിണറായി വിജയന്റെ ഭരണം അവസാനിക്കുമെന്നും തുടര്‍ഭരണം സ്വപ്നം കണ്ടവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഫലം പുറത്തുവരുമെന്നും എ.കെ ആന്റണി
തിരുവനന്തപുരം: മെയ് രണ്ടോടെ പിണറായി വിജയന്റെ ഭരണം അവസാനിക്കുമെന്നും തുടര്‍ഭരണം സ്വപ്നം കണ്ടവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഫലം പുറത്തുവരുമെന്നും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി.
ഇപ്പോഴത്തേത് കെയര്‍ ടേക്കര്‍ മാത്രമാണെന്നും അടുത്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ആന്റണി പറഞ്ഞു. അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണമെന്ന് എ കെ ആന്റണി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് ഫലം മതേതരവാദികള്‍ക്ക് ഉത്സവകാലമായിരിക്കും. കേരളം ഇന്ത്യക്ക് വഴി കാട്ടും.

No comments