പ്രശസ്ത തമിഴ് സിനിമാ താരം വിവേക്(59) അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരം വിവേക്(59) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അരുള്‍സെല്‍വി. മക്കള്‍: അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍.
സാമി, ശിവാജി, അന്യന് തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ വിവേക് അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരകനായിരിക്കെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു.

No comments