Breaking News

കൊവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോകഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ചീഫ് സെക്രട്ടറി

 


തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോകഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. വ്യാപകമായ പരിശോധന, കര്‍ശനമായ നിയന്തണം, ഊര്‍ജിതമായ വാക്‌സിനേഷന്‍ എന്നീ മൂന്നു തലങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 60 ലക്ഷം വാക്‌സിനുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്. അതില്‍ 7ലക്ഷം വാക്‌സിനുകളാണ് ബാക്കിയുള്ളത്.

No comments